അഗതികൾക്ക് ആശ്വാസകേന്ദ്രമായി തിരുമുടിക്കുന്നിലെ പ്രശാന്തിഭവൻ

in #christ7 years ago

അഗതികൾക്ക് ആശ്വാസകേന്ദ്രമായി തിരുമുടിക്കുന്നിലെ പ്രശാന്തിഭവൻ

..................................................................

ആധുനികതയുടെ അതിപ്രസരത്തിൽ അണുകുടുംബങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ

കാലഘട്ടത്തിൽ, വ്റ്ദ്ധ മാതാപിതാക്കളേയും ബന്ധുമിത്രാദികളേയും വഴിവക്കിലേക്ക് ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന ശോചനീയമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരുന്ന ഇക്കാലത്ത്, അഗതികൾക്ക് ആശ്രയമായി ഇതാ തിരുമുടിക്കുന്നിൽ ദിവ്യജ്ഞാനത്തിന്റെ സഹോദരികൾ ( Sisters of Sacred Sciences ) എന്നറിയപ്പെടുന്ന സന്ന്യാസിനികൾ നടത്തുന്ന "പ്രശാന്തി ഭവൻ" എന്ന സ്ഥാപനം. നാഷണൽ ഹൈവെ 544 (മുൻ NH 47 ) ന്റെ കിഴക്കുവശത്തായി അങ്കമാലിക്കും ചാലക്കുടിക്കും ഇടയിൽ ചിറങ്ങരയിൽനിന്ന് 2 1/2 കി. മി. ദൂരത്തായി വ്റ്ദ്ധരേയും ആശ്രയമില്ലാത്തവരേയും ശുശ്രൂഷിക്കുന്ന ഈ സ്ഥാപനത്തിലെ സേവനങ്ങളിൽ, അന്തേവാസികൾ പൂർണ്ണ ത്റ്പ്തരാണ്.

സ്നേഹത്തിന്റെ മാത്റ്കാപുരുഷനും ദൈവശാസ്ത്റ പണ്ഡിതനുമായിരുന്ന വി. ഫ്രാൻസിസ് സാലസിന്റെ ആത്മീയ ചൈതന്യത്തിൽ പ്രേരിതമായി ഫാ. ഡോ. ആന്റണി കോലഞ്ചേരി ( M S F S ) സ്ഥാപിച്ച സന്ന്യാസിനീസമൂഹമാണ് സിസ്റ്റേഴ്സ് ഓഫ് സേക്രഡ് സയൻസസ്. കുട്ടികളേയും വ്റ്ദ്ധരേയും സംരക്ഷിക്കുക, കൌൺസിലിങ്ങ്, മതബോധനം തുടങ്ങിയ മേഖലകളിൽ ഇവർ വ്യാപ്റ്തരായിരിക്കുന്നു. സ്വദേശത്തും വിദേശത്തുമുള്ള വിവിധ ശാഖകളിലായി ഇവർ സാമൂഹ്യ സേവനം ചെയ്തുകൊണ്ടിരിക്കുന്നു.

തിരുമുടിക്കുന്ന് മരിയഭവനിലെ സന്ന്യാസിനി സഹോദരികൾ, ആധുനിക ലോകം പ്രതീക്ഷിക്കുന്ന രീതിയിൽ വ്റ്ദ്ധജനങ്ങളുടെ ആരോഗ്യപരവും മാനസീകവും ശാരീരികവുമായ സുഖജീവിതത്തിന് അവസരമൊരുക്കിയിരിക്കുകയാണ് പ്രശാന്തിഭവൻ എന്ന സ്ഥാപനത്തിൽ. ഇതിനായി ഗുണകരമായ താമസ സൌകര്യവും പരിചരണവും ജാതി- മത ഭേദമില്ലാതെ നൽകിവരുന്നു. ബാൽക്കണിയോടുകൂടിയ മുറികൾ, ശുചിത്വമുള്ള ഭക്ഷണം, ബുക്കുകളും മാസികകളുമടങ്ങിയ ലൈബ്രറി, വായനാമുറി, ടി. വി. മുറി തുടങ്ങിയവ ഇവിടത്തെ പ്രത്യേകതകളാണ്. ഇതുകൂടാതെ, ടെലിഫോൺ, എ. സി., ഇൻറർനെറ്റ്,തുടങ്ങിയ ആധുനിക സൌകര്യങ്ങൾ, ലിഫ്റ്റ്സൌകര്യം, പ്രാർത്ഥനാമുറി, യോഗ,ധ്യാനം തുടങ്ങിയ ആത്മീയ പരിപാടികൾ, ഇവയ്ക്കെല്ലാം പുറമേ, നെഴ്സിന്റ പരിചരണവും ഇവിടെ ലഭ്യമാണ്.

ഇപ്പോൾ പ്രശാന്തിഭവനിൽ 17 അന്തേവാസികളാണുള്ളത്. ഇവരെ പരിചരിക്കുവാൻ നെഴ്സ് അടങ്ങിയ 6 സന്ന്യാസ സഹോദരികളും. അതിനുപുറമെ മരിയഭവനിൽ അർത്ഥിനികളായി എത്തിയിട്ടുള്ളവരും വ്റദ്ധജനങ്ങളെ പരിചരിക്കുവാൻ സഹായിക്കുന്നു. 33 മുറികളും 6 ഡോർമെറ്ററികളും ഇവിടത്തെ അന്തേവാസികൾക്കായി പ്രശാന്തിഭവനിൽ ഒരുക്കിയിട്ടുണ്ട്. ഫോൺ നമ്പർ 0480-2733329, 9447029279.

അനുഭവങ്ങൾ പങ്കുവച്ചും, ഓർമ്മകൾ അയവിറക്കിയും, വായിച്ചും, അവരവരുടെ വിശ്വാസങ്ങളനുസരിച്ച് പ്രാർത്ഥിച്ചും ആരോടും പരിഭവമില്ലാതെ വ്റ്ദ്ധജനങ്ങൾ ഇവിടെ സ്നേഹത്തോടെ ജീവിക്കുന്നു. ആദ്ധ്യാത്മിക കാര്യങ്ങളും സാമൂഹ്യ സേവനവും സമന്വയിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന തിരുമുടിക്കുന്ന് ഇടവക വികാരി ഫാ. പോൾ ചുളളി പ്രശാന്തിഭവനിലെ അന്തേവാസികളുടെ ആദ്ധ്യാത്മിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ ഇവർക്കായിട്ട് ദിവ്യബലി അർപ്പിക്കാൻ എത്തുകയും ഇവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്യാറുണ്ട്.

മരിയഭവൻ മ൦ത്തിലെ മദർ സുപ്പീരിയർ സിസ്റ്റർ സോന ആതുരശുശ്രൂഷയുടെ ആൾരൂപമാണെന്ന് പ്രശാന്തിഭവനിലെ അന്തേവാസികൾ സാക്ഷ്യപ്പെടുത്തുന്നു. തന്റേയും കൂടെയുള്ള അഞ്ച് സിസ്റ്റേഴ്സിന്റേയും ജീവിതം ഈ വ്റ്ദ്ധജനങ്ങളെ ശുശ്രൂഷിക്കുന്നതിനായി മാറ്റിവച്ചിരിക്കുകയാണ്. മനുഷ്യജീവിതം തിന്ന്, കുടിച്ച് അവസാനിപ്പിക്കാനുള്ളതല്ലെന്നും മറ്റുള്ളവരില്‍ ദൈവത്തെ കണ്ടുകൊണ്ട് അവരെ ശുശ്രൂഷിക്കുക എന്നുള്ളതാണ് മനുഷ്യധർമ്മമെന്നും സിസ്റ്റർ പറയുന്നു. " പ്രവ്റ്ത്തി കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിർജീവമാണ്" എന്ന് വി. യാക്കോബ്( 2- 17 )നെ ഉദ്ധരിച്ചുകൊണ്ട് സിസ്റ്റർ അടിവരയിട്ട് സൂചിപ്പിക്കുന്നു. "നിസ്സ്വാർത്ഥ കർമ്മം യഥാർത്ഥ സന്ന്യാസമാണ്" എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകൾ അന്വർത്ഥമാക്കുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനങ്ങൾ.

പ്രശാന്തിഭവന്റെ തണലില്‍ വ്റ്ദ്ധരും ആശ്രയമില്ലാത്തവരുമായവരുടെ ജീവിതം മാറ്റിയെടുക്കുകയാണ് ഈ സന്ന്യാസിനികൾ ചെയ്യുന്നത്. ഇവിടത്തെ അന്തേവാസികൾക്കിന്ന് അരക്ഷിത ബോധമില്ല. എല്ലാം ഈ സന്ന്യാസിനികളുടെ കൈകളില്‍ സുരക്ഷിതമെന്ന് അവർ വിശ്വസിക്കുന്നു.