ഒക്ടോബര്‍ 29. ശ്രീ വര്‍ഗ്ഗീസ് ജെ. മാളിയേക്കല്‍ ചരമ ദിനം
കൃസ്ത്യന്‍ ഭക്തി ഗാന രചയിതാവ്, നാടക കൃത്ത്, നാടക ഗാന രചയിതാവ്, പ്രഭാഷകന്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനായ ശ്രീ വര്‍ഗ്ഗീസ് ജെ. മാളിയേക്കല്‍ 1918ല്‍ ആലപ്പുഴ ജില്ലയില്‍,കുട്ടനാട്ടില്‍ ജനിച്ചു . മലയാളം പണ്ഡിറ്റ് ആയിരുന്ന അദ്ദേഹം തിരുമുടിക്കുന്ന് സ്കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു . ഭാരൃ നിര്‍മ്മല. അന്നത്തെ കാലത്ത് അദ്ധ്യാപക വൃത്തിയില്‍ നിന്ന് കിട്ടുന്ന ചെറിയ ശമ്പളവും , കലാകാരിയായ നിര്‍മ്മല ടീച്ചര്‍ കുട്ടികളെ നൃത്തവും ഗാനവും പഠിപ്പിച്ച് കിട്ടുന്ന പണവും കൊണ്ട് ജീവിച്ച് പോന്നു. 1950കളിലും 1960കളിലും എഴുതിയവയാണ് അദ്ദഹത്തിന്റെ ഗാനങ്ങള്‍. ഗാനങ്ങള്‍ എഴുതിയാല്‍ ഇക്കാലത്തേപ്പോലെ പ്രസാധകരെ കണ്ടെത്താനോ പ്രസിദ്ധീകരിക്കാനോ അന്ന് സംവിധാനങ്ങളില്ല. മാത്രവുമല്ലാ, കത്തോലിക്കാ സഭക്കുവേണ്ടിയാണ് കൂടുതലും എഴുതികൊണ്ടിരുന്നത്. സഭ അദ്ദേഹത്തെ കാരൃമായി പരിഗണിച്ചോയെന്ന് സംശയവുമാണ്. എങ്കിലും , അദ്ദേഹത്തിന്റെ കുറച്ച് ഗാനങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യേശുവിന്‍ ആത്മാവേ ',
സര്‍വ്വേശ്വരാ വാഴുക', ആരാധിച്ചീടുന്നേഴ ഞാന്‍ ' തുടങ്ങി നിരവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട് . `` ഞാനുറങ്ങാന്‍ പോകും മുമ്പായി '' എന്നു തുടങ്ങുന്ന സുപരിചിതമായ ഗാനം അദ്ദേഹം എഴുതിയതായിട്ടാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കത്തോലിക്കാ സഭയിലെ വി.കുര്‍ബ്ബാന , മൃതസംസ്കാരം തുടങ്ങിയവക്ക് പാടുന്ന പല പാട്ടുകളും ശ്രീ വര്‍ഗ്ഗീസ് ജെ. മാളിയേക്കല്‍ രചിച്ചതാണ്. ലത്തിന്‍ കത്തോലിക്കാ വിഭാഗത്തിനു വേണ്ടിയാണ് അദ്ദേഹം കൂടുതല്‍ ഗാനങ്ങള്‍ എഴുതിയിട്ടുള്ളത്. 1998 ഒക്ടോബര്‍ 29ന് തിരുമുടിക്കുന്നില്‍ വച്ച് അദ്ദേഹം , തിരുമുടിക്കുന്നുകാരുടെ പ്രിയങ്കരനായ മലയാള മാഷ്, അന്തരിച്ചു . 1998 ലെ കെ. സി. ബി.സി. യുടെ മാധ്യമ അവാര്‍ഡ് മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് . അതു കൂടാതെ
ചവറ കുരൃാക്കോസ് ഏലിയാസ് അവാര്‍ഡ് ' ആദ്യമായി നേടിയ ആളാണ് അദ്ദേഹം. [ ഇപ്പോള്‍ വിശുദ്ധനാണ് ഫാ.ചവറ കുരൃാക്കോസ് ഏലിയാസ് ]. ശ്രീ വര്‍ഗ്ഗീസ് ജെ. മാളിയേക്കല്‍ സാറിന്റെ പാവന സ്മരണക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .