ഫയലുകൾക്കിടയിലെ കവി ഹ്റ്ദയം - ജോയിജോസഫ്

in #malayalam7 years ago (edited)

കൊരട്ടി: സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് ഫയലുകളില്‍ തീർപ്പാക്കുമ്പോഴും സമൂഹത്തിലെ അസമത്വങ്ങൾക്കും അനീതികൾക്കുമെതിരെ കലഹിക്കുന്ന, തൂലിക ചലിപ്പിക്കുന്ന ഒരു ഏകാന്ത പഥികൻ. അതാണ് കവിയും എഴുത്തുകാരനുമായ ജോയ്ജോസഫ്. കൊരട്ടി തിരുമുടിക്കുന്നില്‍ ജനനം. ഇക്കണോമിക്സില്‍ ബിരുദം. ജേർണലിസത്തില്‍ ഡിപ്ലോമ. ത്റ്ശൂർ എക്സ്പ്രസ്സ് ദിനപത്രത്തില്‍ സബ്ബ്എഡിറ്ററായും ആകാശവാണി ത്റ്ശൂർ നിലയത്തില്‍ കോംപിയറായും ജോലിനോക്കി. ഇപ്പോൾ കേരള തദ്ദേശ സ്വയംഭരണ വകുപ്പില്‍ ജോലി ചെയ്യുന്നു. കേരളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ കവിതകൾ പ്രസിദ്ധീകരിച്ചു. കവിതാരചന, നാടക സ്ക്റിപ്റ്റ് രചന, ചിത്രകല, സാംസ്കാരിക സംഘാടനം തുടങ്ങിയവ ഹോബി. " മേരീ, നീയൊരു നാടൻ പ്രേമം" എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. തിരുമുടിക്കുന്ന് "ഫാസ്ക്" ന്റേയും "ഗ്രാമീണ ജനകീയ നാടക കൂട്ടായ്മ" യുടേയും പ്രവർത്തനങ്ങളിൽ നിറസ്സാന്നിദ്ധ്യം.

ക്റ്ഷിയിടങ്ങൾ കുഴിച്ചു മൂടപ്പെടുകയും നഗര മിമിക്രികളായി നമ്മുടെ ദേശങ്ങൾ പരിവർത്തിക്കപ്പെടുകയും ചെയ്യുമ്പോൾ മലയാള കവിത ആർജ്ജിച്ച ദർശനപരമായ ഔന്നത്യങ്ങളുടെ വെളിച്ചം വിതറി ഗ്രാമീണമായ ഒരു ആധുനീകതാബോധത്തില്‍ എഴുതപ്പെടുന്നവയാണ് ശ്രീ ജോയ്ജോസഫിന്റെ കവിതകൾ. കേരളത്തിലെ നിരവധി കവിയരങ്ങുകളില്‍ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്. കവിതക്കുള്ള ആനാപ്പുഴ പണ്ധിറ്റ്(Pandit) കറുപ്പൻ അവാർഡ്, പൂനയിലെ പ്രവാസി മാസിക അവാർഡ്, കുഴിക്കാട്ടുശ്ശേരി ഗ്രാമിക കവിതാ പുരസ്കാരം എന്നിവലഭിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള " വേരുകൾ തേടി" എന്ന ഡോക്യുമെന്ററി സഹസംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ മിനി - ടീച്ചറാണ്. മകൻ അഖിൽ.